ഇതരമതക്കാരനുമായി പ്രണയം പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ 14കാരിക്ക് ദാരുണാന്ത്യം

എറണാകുളം: ആലുവ കവളങ്ങാട് പതിനാലു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ ദാരുണാന്ത്യം. ഒരാഴ്ച്ച മുമ്പാണ് മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതരമതക്കാരനായ യുവാവിനെ പ്രണയിച്ചതാണ് പിതാവിന് പ്രകോപനം ഉണ്ടാക്കിയത്. കമ്പിവടി കൊണ്ട് മര്‍ദിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ വായിലേയ്ക്ക് പുല്ലുകള്‍ക്ക് അടിക്കുന്ന കീടാനാശിനി ഒഴിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.യുവാവുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പിതാവ് വാങ്ങി വച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ വഴി യുവാവുമായി സൗഹ്യദം തുടര്‍ന്നതോടെ പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ഇന്ന് വൈകിട്ടോടേയാണ് പെണ്‍കുട്ടി മരിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് അബീസിനെ കസ്റ്റഡിയില്‍ എടുത്ത് ഐപിസി 342,324,326A , 307 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ കാക്കനാട് ജയിലില്‍ കഴിയുകയാണ്.