#Top Four

കളമശ്ശേരി സ്‌ഫോടനം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: വിവിധ സമുദായങ്ങള്‍ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എറണാകുളം കളമശ്ശേരിയില്‍ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

മതസ്പര്‍ധയും വര്‍ഗീയതയും ഈ അവസരത്തില്‍ വളരാതിരിക്കാന്‍ മുഴുവന്‍ ജനങ്ങളും നിയമപാലകരും ജാഗ്രത പുലര്‍ത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയില്‍ പങ്കുചേരുന്നതായും കാന്തപുരം അറിയിച്ചു.

Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു

 

Leave a comment

Your email address will not be published. Required fields are marked *