#india #kerala #Sports #Top News

സീനിയേഴ്‌സിന്റെ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹേമചന്ദ്രന്‍ നായര്‍

പാലക്കാട്: ബാറ്റും ബോളുമേന്തി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് പിച്ചിലെത്താന്‍ ഹേമചന്ദ്രന്‍ നായര്‍ കുട്ടിക്കാലം മുതല്‍ കാത്തിരുന്നതാണ്. 74-ാം വയസ്സില്‍ ആ ആഗ്രഹം സഫലമായത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തോടെ! 70 വയസ്സിനു മുകളിലുള്ളവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്നതു പാലക്കാട്ടുകാരന്‍ ഹേമചന്ദ്രന്‍ നായരാണ്. ഇംഗ്ലണ്ടില്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 11 വരെയാണു മത്സരങ്ങള്‍.

Also Read; സപ്ലൈകോയില്‍ പഞ്ചസാര കിട്ടാനില്ല, സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം; നിരാശയോടെ പോതുജനം

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് യുകെയും വെറ്ററന്‍സ് ക്രിക്കറ്റ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് എഴുപതിനു മുകളില്‍ പ്രായമുള്ളവരുടെ ആദ്യ ലോകകപ്പ് നടത്തുന്നത്. ഇന്ത്യയ്ക്കു പുറമേ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വെയ്ല്‍സ് എന്നീ രാജ്യങ്ങളാണ് മത്സരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷനിലെ വൈദ്യുതി വകുപ്പില്‍ സീനിയര്‍ എന്‍ജിനീയറായി വിരമിച്ച ഹേമചന്ദ്രന്‍ നായര്‍ക്കു പാലക്കാട്ടെ വിശ്രമജീവിതത്തിലും ക്രിക്കറ്റാണ് ഊര്‍ജം. കുട്ടികളെപ്പോലെ പാലക്കാട്ടെ മൈതാനങ്ങളില്‍ കളിച്ചുനടന്നു. 60 വയസ്സു കഴിഞ്ഞവര്‍ക്കു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ചെന്നൈയിലെത്തി സിലക്ഷന്‍ ക്യാംപില്‍ പങ്കെടുത്തു.

ടീമില്‍ ഇടം കിട്ടാത്തിന്റെ നിരാശയോടെ ഇരിക്കുമ്പോഴാണ് 70 വയസ്സിനു മുകളിലുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റ് ടീമിലേക്കുള്ള ക്ഷണം ലഭിച്ചത്, അതും നായകനായി തന്നെ! പാലക്കാട് റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായും അസിസ്റ്റന്റ് ഗവര്‍ണറായും ഹേമചന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ റിട്ട. സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി കെ.വാണിദേവിയും മക്കളായ ആനന്ദും വിദ്യയും പിന്തുണയായുണ്ട്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

 

Leave a comment

Your email address will not be published. Required fields are marked *