October 21, 2024
#Top Four

യൂട്യൂബര്‍ മരിച്ച നിലയില്‍

ഡല്‍ഹി : യൂട്യൂബില്‍ അറുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഭോജ് പുരി യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂട്യൂബ് വിഡിയോകളിലൂടെ പോപ്പുലറായ മാള്‍തി ദേവിയെ വ്യാഴായ്ച സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാന്‍ പോലീസിന് പരാതി നല്‍കി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി മാള്‍തിയും തന്റെ വീഡിയോകളിലൂടെ വെളിപ്പെടുത്തിയിരുന്നു.

Also Read; മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷക്കെതിരെ ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച് ഖത്തര്‍ കോടതി

മാള്‍തിയുടെ പിതാവില്‍നിന്നും മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്ന് അഡീഷണല്‍ സൂപ്രണ്ട് (എഎസ്പി) സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. പോലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മാല്‍തി ദേവിയുടെ ഭര്‍ത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പോലീസ് സ്‌റ്റേഷനില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 

 

Leave a comment

Your email address will not be published. Required fields are marked *