#kerala #Top News

ആലുവയില്‍ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാന്‍ നിര്‍ത്തിയ കാറില്‍ മറ്റൊരു കാറിടിച്ചു

ആലുവ: മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ച രണ്ടുപേരും ആന്ധ്രാസ്വദേശികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈ സംഭവം നടന്നത്.

Also Read ; 39ാം തവണയും പരിഗണിക്കാതെ ലാവലിന്‍ കേസ് : അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ആന്ധ്രയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് മീന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടത്തുവെച്ച് ലോറി മെട്രോ തൂണിലിടിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്.

അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മറ്റൊരു കാര്‍ ഈ കാറിലിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *