#Crime #Top News

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി വില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗ സംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയായിരുന്നു. മൂക്കിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

Also Read; പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെ വില്‍പ്പന ; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

Leave a comment

Your email address will not be published. Required fields are marked *