സഹപാഠികളുടെ കാലുകളില്‍ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറല്‍
ന്യൂയോര്‍ക്ക്: ഒക്ലഹോമ സ്‌കൂളില്‍ കുട്ടികള്‍ സഹപാഠികളുടെ കാലുകളില്‍ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സഹപാഠികളുടെ കാല്‍വിരലുകളില്‍ പീനട്ട് ബട്ടര്‍ തേച്ചശേഷമാണ് കുട്ടികള്‍ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരി 29 ന് സ്‌കൂള്‍ അസംബ്‌ളിക്കിടെയാണ് വീഡിയോ ഷൂട്ടുചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരിക്കുന്ന കുട്ടികള്‍ക്ക് അഭിമുഖമായി കിടന്നുകൊണ്ടാണ് കുട്ടികള്‍ ഈ പ്രവര്‍ത്തി ചെയ്യുന്നത്.
Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
സ്‌കൂളില്‍ നടന്ന ഒരു ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ‘ടോ സക്കിംഗ് ടൂര്‍ണമെന്റ്’ എന്ന് പേരിട്ട യജ്ഞത്തില്‍ പങ്കെടുത്തിരുന്നത് അതിനാല്‍ ഇതിലൂടെ വന്‍ തുകയാണ് സ്‌കൂളിന് ലഭിച്ചത്. കുട്ടികള്‍ സ്വമനസോടെയാണ് ഇതില്‍ പങ്കെടുത്തതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും വെറുപ്പുളവാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നു എന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നല്ലൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































