#Movie #Trending

താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് വെളിപ്പെടുത്തി അനഘ രവി

മമ്മൂട്ടി നായകനായ ‘കാതല്‍ ദ കോര്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ചുവടുവച്ച താരമാണ് അനഘ രവി. ഡാന്‍സ് വീഡിയോയിലൂടെയും റീല്‍സിലൂടെയും അഭിനയരംഗത്തുവന്ന അനഘ അഭിനയിച്ച ന്യൂ നോര്‍മ്മല്‍ എന്ന ഹ്രസ്വ ചിത്രം ഏറെ ചര്‍ച്ച ആയിരുന്നു. കാതല്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായ ഫെമി മാത്യു എന്ന കഥാപാത്രമാണ് അനഘ അഭിനയിച്ചിരുന്നത്. അനഘ രവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താന്‍ ബൈസെക്ഷ്വല്‍ ആണെന്നും താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അനഘ.

‘ബൈസെക്ഷ്വല്‍ ആയിട്ടുള്ളവര്‍ക്ക് ഇത് നോര്‍മല്‍ ആയിട്ടുള്ള കാര്യമാണെന്ന് മനസിലാക്കി കൊടുക്കാനാണ് ഞാന്‍ എന്റെ കാര്യം തുറന്നു പറഞ്ഞത്. എന്റെ അച്ഛനും അമ്മയ്ക്കും ആദ്യം ഇതേപ്പറ്റി അറിയില്ലായിരുന്നു. പ്രകൃതി വിരുദ്ധമായ കാര്യമാണ് എന്ന നിലയിലാണ് ആദ്യം അവരും പ്രതികരിച്ചത്. രണ്ട് മൂന്ന് വര്‍ഷമെടുത്തു അവരത് അംഗീകരിക്കാനും മനസിലാക്കാനും. ഇപ്പോള്‍ കാതല്‍ കണ്ടിറങ്ങിയ ശേഷം അമ്മ വന്ന് എന്നോട് പറഞ്ഞു, ഇതെന്താ സിംപിളല്ലേ, സ്‌നേഹമല്ലേ, സമൂഹത്തിന് അക്‌സപ്റ്റ് ചെയ്തൂടേ എന്ന്. ‘

Also Read; ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ചു; വ്യാപക റെയ്ഡ്

’16 വയസായപ്പോഴാണ് ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്ന് എനിക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നു. പിന്നീട് ആ വ്യക്തി എന്റെ ജീവിതത്തിലേയ്ക്ക് വന്നപ്പോഴാണ് ബൈസെക്ഷ്വല്‍ എന്താണെന്നും എന്റെ മനസിലുള്ള കാര്യങ്ങളൊക്കെ നോര്‍മല്‍ ആണെന്നും മനസിലായത്. പ്യാരി എന്നാണ് പുള്ളിക്കാരിയുടെ പേര്. വളരെ ഓപ്പണാണ്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു സ്വഭാവമാണ്. പൈങ്കിളിയായിരുന്നു ഞങ്ങളുടെ പ്രണയം. സാധാരണ എല്ലാവരെയും പോലെ തന്നെയാ. അടുത്തുകൂടെ പോകുമ്പോള്‍ അടിവയറ്റില്‍ മഞ്ഞ് വീഴുന്ന പോലൊക്കെ തോന്നിയിരുന്നു. ഞങ്ങള്‍ ഒരേ പ്രായമാണ്. അതുകൊണ്ട് തന്നെ രണ്ടുപേര്‍ക്കും പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു.’

‘വീട്ടില്‍ പറയാന്‍ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ അതിന് മുമ്പ് അവരറിഞ്ഞു. എന്റെ ഒരു കൂട്ടുകാരി ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് കാണിച്ച് കൊടുത്തിട്ട് കാര്യം പറഞ്ഞു. അന്ന് വൈകിട്ട് എന്നെ കണ്ടപ്പോ തന്നെ ചോദിച്ചു, പ്രകൃതി വിരോധി എന്നൊക്കെ വിളിച്ചു. പക്ഷേ ഇപ്പോള്‍ വീട്ടിലെല്ലാം ഓകെ ആണ്. ‘ – അനഘ പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *