#india #kerala #Top News

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപിച്ചുകഴിഞ്ഞാലുടന്‍ സി.ഐ.എസ്.സി.ഇ. വെബ്‌സൈറ്റായ യിലും കരിയേഴ്‌സ് പോര്‍ട്ടലിലും ഡിജിലോക്കറിലും ഫലം ലഭിക്കും.

Also Read ; മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം

പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് പൂര്‍ത്തിയായത്. 10, 12 ക്ലാസുകളിലെ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ ഈ സെഷന്‍ മുതല്‍ ഉണ്ടാകില്ല. മാര്‍ക്കോ ഗ്രേഡോ മെച്ചപ്പെടുത്താന്‍ പരമാവധി രണ്ട് വിഷയങ്ങളില്‍ ജൂലായില്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *