#kerala #Top Four

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെ വില്‍പ്പന ; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടേയും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളുടേയും വില്‍പ്പന നടത്തിയ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകളും പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുമ്പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പോലീസ് പിടികൂടിയിരുന്നു.

Also Read ; കാലവര്‍ഷം കേരളത്തില്‍ എത്തി ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴ

ഇറക്കുമതി ചെയ്ത മരുന്നുകളാണ് ഷോറൂമിലൂടെ വിദഗ്ധ നിര്‍ദ്ദേശമില്ലാതെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ഇത് ശാരീരികക്ഷമത കൂട്ടുന്നതിനായാണ് അനധികൃതമായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ സാജന്‍ പറഞ്ഞു

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ സാജന്റെ നേതൃത്വത്തില്‍ ഐബി ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ധന്യ, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ റെനിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

Leave a comment

Your email address will not be published. Required fields are marked *