#Movie

മലയാളത്തിലെ ശ്രദ്ധേയമായ താരം അഭിനയം പഠിക്കാന്‍ യുകെയില്‍

മലയാള യുവ താരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ അഭിനയം പഠിക്കാന്‍ യുകെയില്‍. അഭിനേത്രിയായും നര്‍ത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികള്‍ക്ക് സുപരിചിതയാണ് സാനിയ.

തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് വിദേശത്താണ് താരമുള്ളത്.


യൂണിവേഴ്സിറ്റി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സില്‍ അഭിനയ കോഴ്‌സ് പഠിക്കാന്‍ താരം തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്. ഇവിടെ ബി.എ. (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ സാനിയ പഠനം നടത്തും. സെപ്റ്റംബര്‍ മുതല്‍ തുടങ്ങുന്ന പഠനം 2026 ജൂണ്‍ മാസം വരെ തുടരും.

തന്റെ യു.കെയില്‍ നിന്നുള്ള ചിത്രങ്ങളും ഒപ്പം സര്‍വകലാശാല ഐ.ഡി. കാര്‍ഡും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ ലൂസിഫര്‍, മമ്മൂട്ടിയുടെ പ്രീസ്റ്റ് തുടങ്ങിയ പ്രധാന ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന മലയാളചലച്ചിത്രത്തിലെ സാനിയയുടെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ സാനിയയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു.

Leave a comment

Your email address will not be published. Required fields are marked *