#kerala #Top News

കാന്‍ ചലച്ചിത്രമേളയിലെ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്

2024ലെ കാന്‍ ചലച്ചിത്രമേളയില്‍ രാജ്യത്തിന് അഭിമാനമായ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. സന്തോഷ് ശിവന്‍, ‘ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്.ജൂണ്‍ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Also Read ; കേരള നിയമസഭാ സമ്മേളനം തുടങ്ങി ; ബാര്‍കോഴ, സിഎംആര്‍എല്‍ വിവാദങ്ങളില്‍ അടിയന്തരപ്രമേയ നോട്ടീസ്

ഈ വര്‍ഷത്തെ കാന്‍ മേളയില്‍ പിയര്‍ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവന്‍ നേടിയത്. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഗ്രാന്റ് പ്രി പുരസ്‌കാരമാണ് നേടിയത്. മുംബൈയില്‍ ജീവിക്കുന്ന മലയാളി നെഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മുമ്പും വിവിധ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തില്‍ കനി പ്രഭ എന്ന കഥാപാത്രത്തെയും ദിവ്യപ്രഭ അനു എന്ന കഥാപാത്രത്തെയുമാണ് അവതിരിപ്പിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *