നാല് മാസം പ്രായമുള്ള കുഞ്ഞിന് ലോക റെക്കോഡ്
നാല് മാസം പ്രായമുള്ള കുഞ്ഞിന് ലോക റെക്കോഡ്. ആന്ധ്രാപ്രദേശിലെ നന്ദിഗമയില്‍ നിന്നുള്ള കൈവല്യ എന്ന കൊച്ചു മിടുക്കിയാണ് നാലാം മാസത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. പച്ചക്കറികളും ഫോട്ടോഗ്രാഫുകളും മുതല്‍ മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടുന്ന 120 വ്യത്യസ്ത വസ്തുക്കളെ തിരിച്ചറിഞ്ഞാണ് ഈ കുഞ്ഞ് നോബല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. കൈവല്യയുടെ സവിശേഷമായ ശേഷി ശ്രദ്ധിച്ച അമ്മ ഹേമയാണ് അവളുടെ കഴിവുകള്‍ തെളിയിക്കുന്ന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് നോബല്‍ വേള്‍ഡ് റെക്കോര്‍ഡിലേക്ക് അയച്ചത്. 2024 ഫെബ്രുവരി 3 നാണ് ഈ വലിയ നേട്ടം കൈവല്യയെ തേടിയെത്തിയത്. ‘ 100ലധികം ഫ്‌ലാഷ് കാര്‍ഡുകള്‍ തിരിച്ചറിയുന്ന ലോകത്തിലെ ആദ്യത്തെ നാല് മാസം പ്രായമുള്ള കുഞ്ഞ്’ എന്ന പദവിയാണ് ഇപ്പോള്‍ കൈവല്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയില്‍ പൂക്കള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിങ്ങനെ 120 ഫ്‌ലാഷ് കാര്‍ഡുകള്‍ ഈ കൊച്ചുമിടുക്കി തിരിച്ചറിയുന്നുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































