#india #Top Four

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി മോദിയുടെ ചിത്രമില്ല, പകരം പേര് മാത്രം : മറുപടിയുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം.കോവിഷീല്‍ഡ് വാക്സിന്‍ രക്തം കട്ടപിടിക്കുന്നതുള്‍പ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.

Also Read ; ഭാര്യാമാതാവിനെ വിവാഹം കഴിച്ച് മരുമകന്‍
‘ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കൊവിഡ് 19-നെ തോല്‍പ്പിക്കും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുന്‍പ് കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഈ വരികള്‍ക്ക് താഴെ പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.ഇതാദ്യമായല്ല കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യുന്നത്.ഇതിന് മുമ്പ് 2022-ല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ നടപടി നിര്‍ബന്ധമാക്കിയത്.

 

Leave a comment

Your email address will not be published. Required fields are marked *