#kerala #Top Four

ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍

കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ യു ഡി എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. മദ്യനയ അഴിമതിയില്‍ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read ; കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന്

ഡ്രൈ ഡേ ഒഴിവാക്കാന്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രമല്ല മാര്‍ക്‌സിസ്്റ്റ് പാര്‍ട്ടിക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കൂടി വേണ്ടിയാണെന്ന് എം എം ഹസന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചപ്പോഴേ യു ഡി എഫ് പറഞ്ഞതാണ് ഒരുതരത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. അത് ആവശ്യമില്ലെന്ന് കാണിക്കാനാണ് ക്രൈംബ്രാഞ്ച് തെളിവുകള്‍ ഒന്നുമില്ലെന്ന് പറഞ്ഞതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *