#Crime #kerala #local news #Top Four #Top News

ആലുവയില്‍ ഗുണ്ടാ ആക്രമണം; ചുറ്റികയെടുത്തടിച്ചു, മുന്‍ പഞ്ചായത്ത് അംഗം അടക്കം നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ ഗുണ്ടാ ആക്രമണം. മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കാറില്‍ വന്ന സഘമാണ് ആക്രമണം നടത്തിയത്. ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സുലൈമാനെ അക്രമികള്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ALSO READ:സഞ്ജു ടി20 ലോകകപ്പിന്, രോഹിത് ക്യാപ്റ്റന്‍; പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിന് നല്‍കും

ആലുവയിലും കൊച്ചിയിലും ഗുണ്ടകളുടെ വിളയാട്ടം നേരത്തെ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതില്‍ പോലീസിന് തുടരെ വീഴ്ച സംഭവിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

Leave a comment

Your email address will not be published. Required fields are marked *