#gulf #Top News

ഹലാല്‍ അല്ലാത്ത മാര്‍സ് ചോക്ലേറ്റ് ദുബായിലും അബുദാബിയിലും വില്‍പ്പന നടത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

ദുബായ്: അബുദാബി, ദുബായ് മാര്‍ക്കറ്റുകളില്‍ ഹലാല്‍ അല്ലാത്ത മാര്‍സ് ചോക്ലേറ്റ് ബാറുകള്‍ വില്‍ക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകല്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തെ വിപണയില്‍ വിതരണത്തിലുള്ള എല്ലാ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളും ഹലാല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Also Read ; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവ്

വിപണിയിലെ എല്ലാ മാര്‍സ് കമ്പനി ഉല്‍പ്പന്നങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള അംഗീകൃത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും വിവിധ എന്‍ട്രി പോയിന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാണെന്ന് അബൂദാബി അധികൃതരും അറിയിച്ചു. അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാതെ ഒരു ഉല്‍പ്പന്നവും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. കൂടാതെ, ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പരിശോധനയും സാമ്പിള്‍ പരിശോധനയും വില്‍പന കേന്ദ്രങ്ങളില്‍ വച്ചും നടക്കുന്നുണ്ടെന്നും ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അടുത്തിടെ യുഎഇയുടെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ വിപണികളില്‍ ലഭ്യമായ ഫ്രഞ്ച് വാട്ടര്‍ ബോട്ടിലുകള്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കിയിരുന്നു. പെരിയര്‍ ഉള്‍പ്പെടെയുള്ള മിനറല്‍ വാട്ടര്‍ ബ്രാന്‍ഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഫ്രഞ്ച് ഭക്ഷ്യ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *