October 26, 2024
#Politics #Top Four

‘സുരേഷ് ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുന്നു’: എ സി മൊയ്തീന്‍

കരുവന്നൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രി എ സി മൊയ്തീന്‍. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ലയെ അവര്‍ എടുത്തതല്ല, അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുകയായിരുന്നുവെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

‘സുരേഷ് ഗോപിയുടെ പദയാത്ര തെരഞ്ഞെടുപ്പിനായുള്ള അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് തൃശ്ശൂര്‍’ എന്നും എ സി മൊയ്തീന്‍ ചോദിച്ചു.

Also Read; കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം

സഹകരണ മേഖലയെ തകര്‍ക്കുന്ന ഇഡിയുടെ ശ്രമങ്ങള്‍ക്കെതിരെയും ഇടതുപക്ഷ വേട്ടയ്‌ക്കെതിരെയും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാല്‍നട ജാഥയുടെ സമാപനം ചേലക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസി മൊയ്തീന്‍.

 

Leave a comment

Your email address will not be published. Required fields are marked *