#Politics #Top Four

തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും ഖാര്‍ഗെ പ്രതികരിച്ചു. കൂടാതെ വിജയം സമ്മാനിച്ച തെലങ്കാനയിലെ ജനങ്ങളോട് ഖാര്‍ഗെ നന്ദിയും അറിയിച്ചു.

നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരെഞ്ഞടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഹൃദയഭൂമി ബിജെപിയുടെ കൈപ്പിടിയിലാണ്. എക്‌സിറ്റ് പോളുകള്‍ ജയം പ്രവചിച്ച ഇടങ്ങളില്‍ പോലും അപ്രതീക്ഷിതമായ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ബിജെപി വലിയ പ്രതീക്ഷ നല്‍കാതെയിരുന്ന ഛത്തീസ്ഗഡില്‍ പോലും ബിജെപി ഭൂരിപക്ഷവിജയം നേടിയത് കോണ്‍ഗ്രസിന്റ പരാജയത്തിന് ആക്കം കൂട്ടി.

Also Read; മോദി സര്‍ക്കാരിനെതിരെ നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടയാണിത്: കുമ്മനം രാജശേഖരന്‍

Leave a comment

Your email address will not be published. Required fields are marked *