#Top Four

വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം, പഞ്ചാബുകാരനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനില്‍ ജോലി ചെയ്യുന്നവരോടാണ് മോശമായി പെരുമാറിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ സെക്ഷന്‍ 22, 23 എന്നിവ പ്രകാരമാണ് പ്രതിയായ അഭിനവ് ശര്‍മ്മയ്ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്.

Also Read; സിക്കിമില്‍ മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യത, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

മോശമായി പെരുമാറിയത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ താക്കീത് നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും തുടര്‍ന്ന സാഹചര്യത്തിലാണ് പരാതി കൊടുത്തത്.

 

Leave a comment

Your email address will not be published. Required fields are marked *