കാര്‍ പുഴയിലേക്ക് മറിഞ്ഞു ; മരണത്തിനും ജീവിതത്തിനും ഇടയില്‍ മരത്തില്‍ പിടിച്ച് നിന്ന് യുവാക്കള്‍ , ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: കാസര്‍ഗോഡ് പള്ളഞ്ചി-പാണ്ടി റോഡില്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് കാര്‍ മറിഞ്ഞു. പള്ളഞ്ചി ഫോറസ്റ്റിലുള്ള പാലത്തില്‍ കൈവരിയില്ലാത്തതാണ് അപകടത്തിന് കാരണം. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന അബ്ദുള്‍ റഷീദ്, തസ്‌രീഫ് എന്നിവര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ വെള്ളത്തില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. യുവാക്കള്‍ ഗൂഗിള്‍ മാപ്പ് നോക്കി വന്നതാണെന്നാണ് പോലീസ് പറയുന്നത്.
Also Read ; ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍
കാസര്‍കോട് കള്ളാര്‍ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സര്‍ക്കാര്‍ ഹൈസ്‌കൂളിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..