സില്‍ക്യാര ടണല്‍ തുരന്നു, നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യം വിജയകരമായിരിക്കുകയാണ്. കുടുങ്ങിയിരുന്ന തൊഴിലാളികളെ ടണല്‍ തുരന്ന് പുറത്തെത്തിക്കാന്‍ തുടങ്ങി.41പേരാണ് 17 ദിവസമായി ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു.
Also Read; കാത്തിരിപ്പിന് വിരാമം അബിഗേല്‍ സാറയെ കണ്ടെത്തി
ആദ്യ ഘട്ടത്തില്‍ നാലുപേരെയാണ് പുറത്തെത്തിച്ചത്. എസ്ഡിആര്‍എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.