October 26, 2024
#gulf

യുഎഇയിലും ഒമാനിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്. ഇതില്‍ ഒന്നും പെടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ ആണ് കേരള സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്.

ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും

ക്രെയിന്‍ ടെക്നീഷന്‍ ഇലക്ട്രിക്കല്‍/ ക്രെയിന്‍ ടെക്നീഷന്‍ മെക്കാനിക്കല്‍: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് ഈ ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമാണ് ആവശ്യപ്പെടുന്നത്. പ്രായം 40 വയസ്സിനുള്ളില്‍. ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം. 4835 യുഎഇ ദിര്‍ഹമാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ അവരുടെ വിവരങ്ങള്‍ നല്‍കാവുന്നതാണ്. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് ജോലിക്കായി അപേക്ഷ നല്‍കാം. gulf@odepc.in എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ ‘ക്രെയിന്‍ ടെക്നീഷന്‍മാരുടെ റിക്രൂട്ട്മെന്റ്-മെക്കാനിക്കല്‍’ 2023 ഒക്ടോബര്‍ 4 അണ് അപേക്ഷ അയക്കേണ്ട അവസാന തിയതി.

ഒമാനിലേക്ക് ജോലിക്കായി അപേക്ഷിക്കാം

ഒമാനിലെ ഒരു സ്‌കുളിലേക്ക് ഇംഗ്ലീഷ് എച്ച് ഒ ഡി വിഭാഗത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

യോഗ്യത: എംഎ (ഇംഗ്ലീഷ്) ബിഎഡ്(ഇംഗ്ലീഷ്) (റഗുലര്‍ പഠനം മാത്രം) ഡിപ്പാര്‍ട്ട്മെന്റ് തലവനായി പ്രവര്‍ത്തിച്ച പരിജയം വേണം. സിബിഎസ്ഇ സ്‌കൂളില്‍ ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. വര്‍ഷത്തില്‍ അവധി ലഭിക്കും. 500 ഒമാന്‍ റിയാലായിരിക്കും ശമ്പളം. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ബയോഡാറ്റ eu@odepc.in എന്ന ഇമെയിലിലേക്ക് അയക്കുക. അപേക്ഷ അയക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 5.

Also Read;ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

Leave a comment

Your email address will not be published. Required fields are marked *