#gulf #Top News

ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് മൊബൈല്‍ കോളുകളും ഇന്റര്‍നെറ്റും സൗജന്യം; ഫ്രീ ഓഫറുമായി കുവൈറ്റ് മൊബൈല്‍ കമ്പനി

കുവൈറ്റ് സിറ്റി: ഇത്തവണ കുവൈറ്റില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെും വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യേണ്ടിവരില്ല. കാരണം ഇവ തികച്ചും സൗജന്യമായി നല്‍കിയിരിക്കുകയാണ് കുവൈറ്റിലെ മൊബൈല്‍ കമ്പനിയായ സൈന്‍. ഹജ്ജ് സീസണിലെ കോംപ്ലിമെന്ററി പ്രമോഷന്‍ എന്ന നിലയിലാണ് കുവൈറ്റ് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇത്തരമൊരു സൗകര്യം കമ്പനി ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന തങ്ങളുടെ എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും കമ്പനി അതിന്റെ മികച്ച റോമിങ് പ്ലാന്‍ (റോമിങ് പ്ലസ്) സൗജന്യമായി നല്‍കുമെന്ന് സൈന്‍ അറിയിച്ചു.

Also Read ; കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

സൈന്‍ കുവൈറ്റ് റോമിങ് ആന്‍ഡ് ഹോള്‍സെയില്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ സയര്‍, സൈന്‍ കുവൈറ്റ് കോര്‍പ്പറേറ്റ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ ഹമദ് അല്‍ മുസൈബീഹ് എന്നിവര്‍ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍, എക്‌സ്റ്റേണല്‍ റിലേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുമായും കുവൈറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായും ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ഹജ്ജ് പ്രതിനിധി, മുഹമ്മദ് നാസര്‍ അല്‍ മുതൈരി. മന്ത്രാലയത്തിന്റെ ഹജ്ജ്, ഉംറ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ സത്താം അല്‍ മെസൈന്‍ എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു. മന്ത്രാലയവുമായി സഹകരിച്ച് ഇത് രണ്ടാം തവണയാണ് ഹാജിമാര്‍ക്കുള്ള സൗജന്യ ഓഫര്‍ കമ്പനി നല്‍കുന്നത്.

ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന നാളുകളില്‍ സൗദിയില്‍ വച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ചെലവില്ലാതെ ബന്ധപ്പെടാനും ആവശ്യമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും ഇത് ഉപകരിക്കും. പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് റോമിങ് പ്ലസ് പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോള്‍ ഹജ്ജ് നിര്‍വഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ റോമിങ് ഇന്റര്‍നെറ്റും വോയ്‌സ് കോളുകളും ലഭ്യമാകും. ആഴ്ചയില്‍ 13 കുവൈറ്റ് ദിര്‍ഹമാണ് ഈ പ്ലാനിന്റെ യഥാര്‍ഥ വില. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ ഓഫര്‍ റിഡീം ചെയ്യുന്നതിന് പിന്തുടരേണ്ട നടപടികളടങ്ങിയ ഒരു സന്ദേശം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

30 ലോക്കല്‍ മിനിറ്റുകള്‍, കുവൈറ്റിലേക്കുള്ള 30 മിനിറ്റ്, ആഴ്ചയില്‍ 30 എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റോമിങ് പ്ലസ് പ്ലാന്‍. കൂടാതെ 3 ജിബി പ്രതിദിന ഇന്റര്‍നെറ്റ് ഡാറ്റയും ലഭിക്കും. ഹജ്ജ് തീര്‍ഥാടനം നടക്കുന്ന ജൂണ്‍ 9 മുതല്‍ 22 വരെയാണ് ഈ സൗജന്യ ഓഫര്‍ ലഭ്യമാവുക. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *