ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു
മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് വിവിധ രാജ്യങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. വാട്സാപ്പും ഇന്‍സ്റ്റയും ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘സര്‍വിസ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്.
Also Read ;ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം
പിന്നാലെ വാട്സാപ്പ് പ്രതികരണവുമായി എത്തി. എക്സ് സന്ദേശത്തിലാണ് വാട്സാപ്പ് വിശദീകരണം നല്‍കിയത്. ‘ചിലയാളുകള്‍ക്ക് വാട്സാപ് ഉപയോഗത്തില്‍ തടസം നേരിട്ടതായി അറിയുന്നു. എത്രയും വേഗം പൂര്‍ണമായ പ്രവര്‍ത്തനം പുന:സ്ഥാപിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്’ -വാട്സാപ്പ് വ്യക്തമാക്കി.
ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് മെറ്റയുടെ കീഴിലെ പ്ലാറ്റ്ഫോമുകള്‍ ഇങ്ങനെ താല്‍ക്കാലികമായി പണിമുടക്കുന്നത്. മാര്‍ച്ച് അഞ്ചിന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ത്രെഡ്സ് എന്നിവ പണിമുടക്കിയിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളാണ് അന്ന് പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂറോളം തകരാര്‍ നീണ്ടുനിന്നെങ്കിലും അന്നത് വാട്സാപ്പിനെ ബാധിച്ചിരുന്നില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































