സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

കോഴിക്കോട്: മോശം പെരുമാറ്റത്തിന്റെ പേരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read; ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്ന് ലഷ്‌കര്‍ ഭീഷണി
തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.