കെ കെ ശൈലജയ്ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു
കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരായി സോഷ്യല്‍ മീഡിയ നടത്തിയ അധിക്ഷേപത്തില്‍ കേസെടുത്ത് വടകര പൊലീസ്. മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് ഈ നടപടി.
Also Read ; ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു
കെ കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് ഈ പരാതി നല്‍കിയത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എതിര് സ്ഥാനാര്‍ത്ഥിയുടെ പ്രേരണ, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തിന് പിന്നിലുണ്ടെന്ന് കെ കെ ശൈലജ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































