#Crime #Top News

മോഷണത്തിനിടെ ലഹരിമൂത്ത് കള്ളന്‍ ഒന്നുറങ്ങി, കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും പോലീസ്

ലഖ്നൗ: കവര്‍ച്ചയ്‌ക്കെത്തിയ കള്ളന്‍ ഒന്നുറങ്ങിപ്പോയി കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ചുറ്റിലും പോലീസ്.ഇന്ദിരാ നഗറിലെ സെക്ടര്‍-20 ലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബല്‍റാംപൂര്‍ ആശുപത്രിയിലെ ഡോ. സുനില്‍ പാണ്ഡെയുടെ വീട് ലക്ഷ്യംവെച്ചാണ് കള്ളനെത്തിയത്. അവിടെ ആള്‍ താമസമുണ്ടായിരുന്നില്ല. രാവിലെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട അയല്‍വാസി സംശയം തോന്നി നോക്കിയപ്പോള്‍ വീടിന് ചുറ്റും സാധനങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഗാസിപൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Also Read ; ചുമതലകള്‍ കൈമാറി കെജ്രിവാളിന്റെ മടക്കം; സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണവും അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനവും

പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കപില്‍ എന്ന് പേരുള്ള കള്ളന്‍ വീടിനുള്ളില്‍ ഉറങ്ങുന്നത് കണ്ടത്.പ്രതിയെ ഐപിസി 379 എ പ്രകാരം മോഷണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അലമാര തകര്‍ത്ത് പണം എടുക്കുകയും, ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ളവ ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *