#Politics #Top Four

കോണ്‍ഗ്രസിന് തിരിച്ചടി : ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു.സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം കൂടാതെ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലടക്കം പ്രതിഷേധമുണ്ട്. ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായുള്ള തര്‍ക്കമാണ് രാജിവെക്കാന്‍ കാരണമെന്നാണ് രാജികത്തില്‍ ലവ്‌ലി വ്യക്തമാക്കുന്നത്.

Also Read ; വടകരയില്‍ പോളിങ് വൈകിയതില്‍ അട്ടിമറിയെന്ന് യുഡിഎഫ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ഡല്‍ഹി പിസിസി അധ്യക്ഷനായി ലവ്‌ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *