#kerala #Top News #Travel

ആറ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു; നിരാശയോടെ യാത്രക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ ആറ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കുന്നതായി വിവരം. നടത്തിപ്പ്, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിക്കാലം പോലുള്ള ഏറെ തിരക്കുപിടിച്ച സമയത്ത് റെയില്‍വേയുടെ നടപടി. സ്‌കൂള്‍ തുറക്കല്‍, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാല്‍ റെയില്‍വേയുടെ നീക്കം യാത്രക്കാരെ കൂടുതല്‍ വലയ്ക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും നിര്‍ത്തലാക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

Also Read ; ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന് ജാമ്യം നല്‍കിയതില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു – കോയമ്പത്തൂര്‍ – മംഗളൂരു പ്രതിവാര ട്രെയിന്‍ (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. മേയ് 25നും, ജൂണ്‍ ഒന്നിനുമുള്ള സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മംഗളൂരു – കോട്ടയം റൂട്ടിലെ പ്രത്യേക ട്രെയിന്‍ (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 20ന് സര്‍വീസ് നടന്നിരുന്നു.

റദ്ദാക്കിയ ട്രെയിനുകള്‍

മംഗളൂരു – കോയമ്പത്തൂര്‍ പ്രതിവാര ട്രെയിന്‍ സര്‍വീസ് (ശനി) – 06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

കോയമ്പത്തൂര്‍ – മംഗളൂരു പ്രതിവാര ട്രെയിന്‍ സര്‍വീസ് (ശനി)-06042- (ജൂണ്‍ എട്ട്- 29).

കൊച്ചുവേളി – നിസാമുദ്ദീന്‍ പ്രതിവാര ട്രെയിന്‍ സര്‍വീസ് (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

നിസാമുദ്ദീന്‍ – കൊച്ചുവേളി പ്രതിവാര ട്രെയിന്‍ സര്‍വീസ് (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

ചെന്നൈ – വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

വേളാങ്കണ്ണി – ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്)

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *