#india #Sports

ഐപിഎല്‍ ക്യാമറാമാന് മുന്നറിയിപ്പുമായി എം എസ് ധോണി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഏറെ പ്രധാന്യമുള്ള ഒരു താരമാണ് എം എസ് ധോണി. താരത്തെ ഗ്യാലറിയില്‍ കാണുമ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലാകും. ലഖ്‌നൗവിനെതിരായ മത്സരത്തിലും ഇതുപോലൊരു സംഭവമുണ്ടായി. എന്നാല്‍ തനിക്ക് നേരെ ക്യാമറാവെക്കേണ്ടെന്നാണ് ധോണിയുടെ നിലപാട്.

Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് ധോണി മുന്നറിയിപ്പ് നല്‍കി. പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകര്‍. പിന്നാലെ ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.

മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്വാദ് അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് കൈമാറി. നാല് റണ്‍സുമായി താരം പുറത്താകാതെ നിന്നു. സീസണില്‍ ഇതുവരെ ധോണിയെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *