കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജുവിനെ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പികെ ബിജുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. തട്ടിപ്പിന്റെ വിവരങ്ങള്‍ പികെ ബിജുവിന് അറിയാമെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പികെ ബിജുവിന് ഇഡി നോട്ടീസ് അയച്ചത്. ചോദ്യംചെയ്യലിനായി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
Also Read ;സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല വികാരമാണെന്ന് പിണറായി വിജയന്
പികെ ബിജുവിനെക്കൂടാതെ കൗണ്‍സിലര്‍ എം.ആര് ഷാജനോടും വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് പികെ ബിജുവും എം.ആര് ഷാജനും. മുന്‍ എം.പിയായ സി.പി.എം നേതാവിന് കേസില്‍ പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തൃശ്ശൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഈ മാസം 26 വരെ ഹജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. അതേസമയം സിപിഐഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. സഹകരണ നിയമങ്ങള്‍ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകള്‍ തുടങ്ങിയതെന്നാണ് ആരോപണം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































