#india

ഇമെയില്‍ ബോംബ് ഭീഷണി : ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളില്‍ പരിശോധന

ന്യൂഡല്‍ഹി: ഇമെയില്‍ വഴി സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളില്‍ പരിശോധന തുടരുകയാണ്. വിവരം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ ലോക്കല്‍ പോലീസ് സ്‌കൂളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചിരുന്നു.ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.സ്‌കൂള്‍ അധികൃതര്‍ ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.ലോക്കല്‍ പൊലീസും ബോംബ് സ്‌ക്വാഡും അഗ്‌നിരക്ഷാ സേനയും ഉള്‍പ്പടെ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *