#Others

കാനഡയില്‍ ചാലക്കുടി സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് വിവരം, ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ തിരയുന്നു

ചാലക്കുടി: കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് ബന്ധുക്കളെ അറിയിച്ചു. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

Also Read ;നവവധു ഗാര്‍ഹികപീഡനത്തിനിരയായ കേസ്; സിങ്കപ്പൂരിലാണെന്ന് രാഹുല്‍, ബ്ലൂ കോര്‍ണര്‍ നോട്ടീസയക്കാന്‍ പോലീസ്

ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനെ തിരയുന്നുണ്ട്. സംഭവ ദിവസംതന്നെ ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്.

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *