കാക്കനാട് ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കാക്കനാട്: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായരാണ് മരിച്ചത്. കാക്കനാട്ട് ഹോട്ടലില്‍ നിന്നും കഴിച്ച ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച ഷവര്‍മ കഴിച്ചതുമുതല്‍ ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. യുവാവ് ഡോക്ടറോട് നല്‍കിയ മൊഴി പ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ്. യുവാവിന്റെ പരാതിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഷവര്‍മയോടൊപ്പം സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് വിതരണം ചെയ്തോ എന്നടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.
Also Read; സംവിധായകന്റെ പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ്: യൂട്യൂബും ഫേസ്ബുക്കും പ്രതികള്‍