October 24, 2024
#Top Four

സെൽവിൽ ശേഖർ ഇനി ആറ് പേരിലൂടെ ജീവിക്കും..

മസ്തിഷ്ക്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശിയായ സെൽവിൻ ശേഖറിന്റെ ആന്തരികാവയവങ്ങൾ ഇനി ആറ് പേർക്ക് പുതു ജീവൻ പകരും. തിരുവനന്തപുരത്ത് നിന്നും സംസ്ഥാന സർക്കാരിന്റെ ഹെലി കോപ്ടറിലാണ് ആന്തരികാവയങ്ങൾ കൊച്ചിയിലെത്തിച്ചത്.
കൊച്ചി ലിസി ഹോസ്പിറ്റലിൽ ചികിത്സ യിലുള്ള 16 കാരൻ ഹരിനാരായണന് സെൽവിൽ ശേഖറിന്റെ ഹൃദയം നൽകും. ഡോ.ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്.

പാൻക്രിയാസും വൃക്കയും ആസ്റ്റർ മെഡിസിറ്റിയിലെ രോഗി കൾക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രി യിലെ രോഗിക്കും നൽകും. സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശു പത്രിക്കും നൽകിയിട്ടുണ്ട്.

Also Read; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ കേസ് കോടതിയുടെ പരിഗണയില്‍, ഇപ്പോള്‍ ഒന്നും പറയാനില്ല

തമിഴ് നാട്ടിൽ നെഴ്സായി സേവന മനുഷ്ടിച്ചിരുന്ന സെൽവിൻ ആറ് പേർക്ക് പുതു ജീവൻ നൽകിയാണ് അവസാന യാത്രയായത്.

 

Leave a comment

Your email address will not be published. Required fields are marked *