#kerala #Politics #Top News

സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല വികാരമാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് വയനാട്ടിലെത്തി നാമനിര്‍ദേശം നല്‍കിയെങ്കിലും സ്വന്തം പാര്‍ട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപിടിക്കാന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Also Read ; തായ് വാന് പിന്നാലെ ചൈനയിലും ഭൂചലനം

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വയനാട്ടില്‍ എത്തിയിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് പതാക അവര്‍ ഉയര്‍ത്തിയില്ല. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്നാണ് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തുരുന്നത്. പതാക ഒഴിവാക്കിയത് ഭീരുത്വമായ പ്രവര്‍ത്തിയാണ്. മുസ്ലിം ലീഗിന്റെ പതാക ഉയര്‍ത്താതിരിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ പതാക പോലും അയിത്തം കല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്.

ലീഗിന്റെ വോട്ട് വേണം പതാക വേണ്ട. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പതാകയുടെ ചരിത്രം അറിയുമോയെന്ന് സംശയവുമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പാര്‍ട്ടി പതാക ഉയര്‍ത്താന്‍ ജീവത്യാഗം ചെയ്ത് ദേശാഭിമാനികളെ കൂടി മറന്നിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആശയമാണ് ആ ത്രിവര്‍ണ പതാക. എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ പ്രതിനിധീകരിക്കുന്നു. ആ പതാകയുടെ അടിസ്ഥാന സത്വം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പതാകയ്ക്ക് രൂപം നല്‍കിയത്. ഈ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യ സമരക്കാലത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രീട്ടിഷുകാരുടെ മര്‍ദ്ദനം നേരിട്ടിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലേ,?’ – പിണറായി വിജയന്‍ ചോദിച്ചു

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *