#india #Sports #Top News

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് വന്‍ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും ബൗളിങ്ങില്‍ ഇവര്‍ ഗംഭീരമായി തിരിച്ചുവരികയായിരുന്നു. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയയുടെ ഇന്നിങ്സ് 109 റണ്‍സില്‍ തന്നെ അവസാനിപ്പിക്കാന്‍ ഒമാന് സാധിച്ചു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

Also Read ; മോഷണത്തിനിടെ ലഹരിമൂത്ത് കള്ളന്‍ ഒന്നുറങ്ങി, കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും പോലീസ്

സൂപ്പര്‍ ഓവറില്‍ നമീബിയന്‍ ബാറ്റര്‍മാര്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെ ഒമാന്‍ കീഴടങ്ങി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഒമാന് 10 റണ്‍സാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച ഡേവിഡ് വീസെയാണ് നമീബിയയുടെ വിജയശില്‍പ്പി.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയയ്ക്ക് മൈക്കേല്‍ വാന്‍ ലിങ്കനെ (0) തുടക്കം തന്നെ നഷ്ടമായി. ശേഷം ക്രീസിലൊരുമിച്ച നിക്കോ ഡാവിനും ജാന്‍ ഫ്രൈലിങ്കും ചെറുത്തുനിന്നു. ഫ്രൈലിങ്ക് 48 പന്തുകളില്‍ 45 റണ്‍സ് നേടിയപ്പോള്‍ ഡാവിന്‍ 31 പന്തുകളില്‍ 24 റണ്‍സ് നേടി. എന്നാല്‍ റണ്‍സ് ഉയര്‍ത്താന്‍ ഇരുവര്‍ക്കും കഴിയാതിരുന്നത് നമീബിയയെ സമ്മര്‍ദ്ദത്തിലാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഒമാന്‍ മത്സരം വരുതിയിലാക്കി.

അവസാന ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ അഞ്ച് റണ്‍സായിരുന്നു നമീബിയയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ മെഹ്റാന്‍ ഫ്രൈലിങ്കിനെ വീഴ്ത്തി. ശേഷം മൂന്നാം പന്തിലും മെഹ്റാന്‍ വിക്കറ്റ് സ്വന്തമാക്കിയതോടെ നമിബിയയുടെ വിജയലക്ഷ്യം മൂന്ന് പന്തുകളില്‍ അഞ്ച് റണ്‍സായി മാറി. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തുകളില്‍ നാല് റണ്‍സ് മാത്രമാണ് നമിബിയയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറില്‍ എത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *