നവകേരള സദസിലേക്ക് പരാതി നല്‍കാന്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അടിമാലി വിശ്വജ്യോതി സ്‌കൂളിന് സമീപംവെച്ചായിരുന്നു സംഭവം. മൂന്നാര്‍ ലോക്ഹര്‍ട്ട് എസ്റ്റേറ്റിലെ താമസക്കാരന്‍ 41 വയസ്സുള്ള ഗണേശന്‍ ആണ് മരിച്ചത്.
ദേവികുളം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടി നടക്കുന്നത് അടിമാലി വിശ്വജ്യോതി സ്‌കൂളിലായിരുന്നു. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കാന്‍ പോകുന്നതിനിടെ സ്‌കൂളിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Also Read; അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍
ഗണേശന് ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറ്റു നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.