#kerala #Top Four

ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ട് എന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി.

കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read; ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത്

എന്നാൽ 2022- 23 അക്കാദമിക് വർഷത്തെ ഫീസ് പൂർണമായും അടച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനിയുടെ അമ്മ അർബുദ രോഗത്തിനു ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിദ്യാർത്ഥിനിക്കു ഉടൻ ടിസി നൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. 2023-24 അധ്യയന വർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാൻ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചിരുന്നു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *