October 24, 2024
#Top News

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ (80) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിര്‍മ്മാതാവാണ്. വടക്കന്‍ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി ,അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.

Also Read; പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

മികച്ച സിനിമകളുടെ നിര്‍മ്മാതാവെന്ന നിലയില്‍ പി വി ഗംഗാധരന്‍ ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കി. 2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ശാന്തം നിര്‍മ്മിച്ചത്. കാണാക്കിനാവിനും ദേശീയ പുരസ്‌കാരം ലഭിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആയിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. 23 സിനികളാണ് നിര്‍മിച്ചത്. ഹരിഹരന്‍, ഐവിശശി, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയില്‍, പ്രിയദര്‍ശന്‍, വിഎം വിനു, റോഷന്‍ ആന്‍ഡ്രൂസ്, ബാലചന്ദ്രമേനോന്‍, ജയരാജ്, അനീഷ് ഉപാസന എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011 ല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു. നിര്‍മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു പി വി ഗംഗാധരന്‍.

1943 ല്‍ കോഴിക്കോടാണ് പി വി ഗംഗാധരന്‍ ജനിച്ചത്. കെഎസ് യു പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറായിരുന്നു. പി വി ഷെറിന്‍ ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് മക്കള്‍.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *