ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍
കോഴിക്കോട്: മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ചര്‍ച്ചയാകുന്നതിനിടെ പാര്‍ട്ടിയുടെ ഊര്‍ജം തിരിച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ച് കോണ്‍ഗ്രസ് കേരളഘടകം. ഇതിന്റെ ഭാഗമായി ബൂത്തടിസ്ഥാനത്തില്‍ അടിയന്തരമായി കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നിര്‍ദേശം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പതിമൂന്ന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ബൂത്ത് കമ്മിറ്റി രൂപവല്കരിക്കുക. പ്രസിഡന്റ്, വനിത ഉള്‍പ്പെടെ രണ്ട് വൈസ് പ്രസിഡന്റ്, ട്രഷറര്‍, രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് എക്സിക്യുട്ടീവ് അംഗങ്ങള്‍, മൂന്ന് ഡിജിറ്റല്‍ മീഡിയ ടാസ്സ് ഫോഴ്സ് അംഗങ്ങള്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. ഇതുപ്രകാരം 25,177 പുതിയ കമ്മിറ്റികള്‍ വരും. സാമൂഹിക മാധ്യമ കൂട്ടായ്മയും ഉണ്ടാകും. നിലവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ക്ക് തല്‍ സ്ഥിതി തുടരാനും കഴിയും.
Also Read; തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന് ഹൈക്കോടതിയില്‍