ധനതത്വ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനര്‍ഹയായി ക്ലോഡിയ ഗോള്ഡിന്
സ്റ്റോക്ഹോം: ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന്. ക്ലോഡിയയെ നൊബേലിന് അര്ഹയാക്കിയത്തൊഴില് മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ്. ധനതത്വ ശാസ്ത്രത്തില്‍ പുരസ്കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്ഡിന്.
പുരസ്കാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ ഗോള്ഡിന് പ്രതികരിച്ചു. ഒരു ദശലക്ഷം ഡോളറിനൊപ്പം 18 കാരറ്റ് സ്വര്‍ണമെഡലും ഡിപ്ലോമയുമാണ് നല്‍കുക. സാമ്പത്തിക രംഗത്തെ വലിയ പ്രത്യാഘാതങ്ങളാണ് ക്ലോഡിയ ഗോള്ഡിന് നടത്തിയ കണ്ടെത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ജൂറി വിലയിരുത്തി.
Join with metro post: മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക