#kerala #Politics #Top Four

രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു, സംസ്ഥാനത്ത്‌ യു ഡി എഫ് തരംഗം

തിരുവനന്തപുരം : ലോക്‌സഭാ വോട്ടംഗ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക്. 98,628 വോട്ടുകളുടെ ലീഡെടുത്ത രാഹുല്‍ ഗാന്ധി ഒരു ലക്ഷം വോട്ടിന്റെ ലീഡിലേക്ക് കുതിക്കുകയാണ്. മലപ്പുറത്ത് യു ഡി എഫിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ 71623 വോട്ടുകളുടെയും എറണാകുളത്ത് യു ഡി എഫിന്റെ ഹൈബി ഈഡന്‍ 68482 വോട്ടുകളുടെയും ഇടുക്കിയില്‍ യു ഡി എഫിന്റെ ഡീന്‍ കൂര്യാക്കോസ് 51422 വോട്ടുകളുടെയും പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 48297 ലീഡില്‍ കുതിക്കുന്നു. കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ 44348 വോട്ടുകളുമായി വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. വടകരയില്‍ ഷാഫി പറമ്പില്‍, കണ്ണൂരില്‍ കെ സുധാകരന്‍, കോട്ടയത്ത് കെ ഫ്രാന്‍സിസ് ജോര്‍ജ്, കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ എന്നീ യു ഡി എഫ് സ്ഥാനാര്‍ഥികളുടെയും ലീഡ് ഇരുപതിനായിരത്തിന് മുകളിലാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *