#kerala #Top Four

പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; മലബാറില്‍ സീറ്റ് പ്രതിസന്ധി

മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറില്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവില്‍ കൂടുതലും മലപ്പുറത്ത് തന്നെയാണ്. അപേക്ഷകര്‍ വര്‍ധച്ചതോടെ മലബാറില്‍ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. മലബാറില്‍ ആകെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാലും മലബാറില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്. മലപ്പുറത്ത് 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉള്ളത് 52,600 സീറ്റുകള്‍ മാത്രമാണ്. ഇതിന് പുറമെ 11,300 അണ്‍ എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകള്‍ മാത്രമാണ്. മലപ്പുറത്ത് ആകെയുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐടിഐ, പോളിടെക്‌നിക് സീറ്റുകള്‍ 4,800 മാത്രമാണ്. എല്ലാ സാധ്യതകള്‍ കൂട്ടിയാലും മലപ്പുറത്ത് 14,134 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല.സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *