#kerala #Top News

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Also Read ; സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി ചേര്‍ക്കപ്പെയാളാണെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതില്‍ ഒരാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *