തരൂരിനെ വെട്ടി ഇനി പ്രോഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡേറ്റ വിശകലന വിഭാഗം മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തിയെ പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി നിയമിച്ചു. ഇതുവരെ പ്രഫഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശശി തരൂര്‍ ഈയിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടിരുന്നു.
2017 ല്‍ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് (എഐപിസി) സ്ഥാപിച്ചപ്പോള്‍ മുതല്‍ തരൂര്‍ ആയിരുന്നു അധ്യക്ഷന്‍. പ്രഫഷണല്‍സ്, വ്യവസായികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനും ബന്ധപ്പെടുന്നതിനുമാണ് പ്രഫഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്.
Also Read; ഫയര്‍ ഫോഴ്‌സ് ബസ് ഓടിക്കൊണ്ടിരിക്കെ ടയറുകള്‍ ഊരിത്തെറിച്ചു
ഡേറ്റ വിശകലന വിഭാഗം മേധാവിയായും പ്രവീണ്‍ തുടരും. ഇന്ത്യയുടെ നാനാത്വവും ജനാധിപത്യവും ആക്രമിക്കപ്പെടുന്ന സമയമാണിതെന്ന് പ്രവീണ്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിന് പ്രഫഷനല്‍ വിഭാഗത്തെയും അണിനിരത്തേണ്ടതുണ്ട്. നൂതന ഭാവിയെക്കുറിച്ച് അവര്‍ക്ക് കാഴ്ചപ്പാടുകളുണ്ട്. ഓണ്‍ലൈന്‍ പരിപാടികള്‍ മുതല്‍ റാലികള്‍ വരെ നടത്തുന്നതിനാവശ്യമായ പദ്ധതികളുണ്ടെന്നും പ്രവീണ്‍ പറഞ്ഞു.