#india #Top Four

മണിപ്പൂര്‍ കലാപം സ്ത്രീകളെ നഗ്നരാക്കി വേട്ടയാടിയ സംഭവം : പോലീസിന്റെ ഗുരുതര വീഴ്ച തുറന്നുകാട്ടി സിബിഐ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകളെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സിബിഐ. സംഭവത്തിന് തൊട്ടുമുമ്പ് ഇരകള്‍ പോലീസ് വാഹനത്തിനടുത്ത് എത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു എന്നാല്‍ പോലീസ് സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ ഇല്ലെന്നായിരുന്നു പോലീസുകാര്‍ മറുപടി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം ആരോപണ വിധേയരായ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മണിപ്പൂര്‍ ഡിജിപിയുടെ വിശദീകരണം.

Also Read ; മദ്രാസ് ഹൈകോടതിയില്‍ 2329 ഒഴിവുകള്‍

കലാപത്തിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ മെയ് മാസം 2 കുംകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാ.ിരുന്നു.രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് പേരെ പ്രതികളാക്കി 2023 ഒക്ടോബറില്‍ തന്നെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിലാണ് മണിപ്പൂര്‍ പോലീസിനെതിരായ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കലാപകാരികള്‍ പിടികൂടി നഗ്നരാക്കും മുന്‍പ് ഇരുപതും നാല്‍പതും വയസുള്ള ഈ രണ്ട് സ്ത്രീകളും ഒരു പുരുഷനും സഹായം തേടി മെയിന്‍ റോഡിന് സമീപത്ത് നിര്‍ത്തിയിട്ട പോലീസ് വാഹനത്തില്‍ ഓടിക്കയറിയിരുന്നെന്നും.വാഹനത്തിന് അകത്തും പുറത്തുമായി ഏഴ് പോലീസുകാര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ പല തവണ അപേക്ഷിച്ചെങ്കിലും താക്കോല്‍ ഇല്ലെന്ന മറുപടിയാണ് ഡ്രൈവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നീട് ഇതേവാഹനം തന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിര്‍ത്തി പോലീസുകാര്‍ കടന്നു കളഞ്ഞു. തുടര്‍ന്നാണ് സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചതായി മണിപ്പൂര്‍ ഡിജിപി രാജീവ് സിംഗ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടില്ല. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നായിരുന്നു ഡിജിപിയുടെ മറുപടി.

 

Leave a comment

Your email address will not be published. Required fields are marked *