#International #news

കെനിയയില്‍ കനത്ത മഴ ; 38 പേര്‍ മരിച്ചു

നെയ്റോബി: കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ റോഡുകള്‍ അടച്ചു. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. നെയ്റോബിയില്‍ കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 18 പേരെ രക്ഷിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി വ്യക്തമാക്കി. പ്രധാന ഹൈവേകളില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Also Read; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഇടി മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏകദേശം 60,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മെയ് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കെനിയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *