October 21, 2024
#Politics #Videos

സോളാര്‍ വിവാദം

സോളാര്‍ വിവാദ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിസ്ഥാനത്തായിരുന്ന സി ഒ ടി നസീര്‍ മനസ്സുതുറക്കുന്നു. സിപിഎം നേതാക്കളുടെ രാഷ്ട്രീയ പകപോക്കല്‍ നീക്കങ്ങളുടെ ഭാഗമായി നസീറിനെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. പില്‍ക്കാലത്തത് ബോധ്യമാവുകയും ചെയ്തു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി തനിക്ക് എല്ലാവിധ പിന്തുണയുമേകി സമാശ്വസിപ്പിക്കുകയായിരുന്നുവെന്ന നസീറിന്റെ തുറന്നുപറച്ചില്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

സിഒടി നസീര്‍ മെട്രോപോസ്റ്റില്‍ മനസ്സുതുറക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *